തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. രണ്ടും പേരും ഓട്ടോറിക്ഷ ഡ്രൈവർമാർ ആണെന്നാണ് റിപ്പോർട്ട് .ഒരാൾ രക്ഷപ്പെട്ടു.
രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും കുളത്തിൽ കുളിക്കാനിറങ്ങിയതും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് മൂവരെയും പുറത്തെടുത്തത്. ഒരാളെ മാത്രമേ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളൂ. മൃതദേഹങ്ങൾ മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.