Share this Article
കേന്ദ്ര അവഗണനയിൽ പ്രതിഷേധമുയരുന്നു; വയനാട്ടിൽ നവംബർ 19ന് LDF, UDF ഹർത്താൽ
വെബ് ടീം
posted on 15-11-2024
1 min read
HARTHAL

കൽപ്പറ്റ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ വ്യാപകമായി പ്രതിഷേധമുയരുന്നു. എൽഡിഎഫും യുഡിഎഫും സമരത്തിലേക്ക്.ഇരു മുന്നണികളും നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നവംബർ 19 ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories