Share this Article
ഉണ്ണിത്താൻ്റെ വിജയാഘോഷത്തിനിടെ സ്ത്രികള്‍ക്കെതിരെ അതിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ്
Congress leader made abusive remarks against women during Rajmohan Unnithan's victory celebration

സ്ത്രികള്‍ക്കെതിരെ അതിക്ഷേപകരമായ പരാമര്‍ശം നടത്തി കണ്ണൂര്‍ ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ റോഷി ജോസ്. കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം 

ലോകസഭ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തെ തുടര്‍ന്ന് നടത്തിയ പൊതുപരിപാടിയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ റോഷി ജോസ് എതിര്‍ രാഷ്ട്രീയ കക്ഷിയില്‍പെട്ട സ്ത്രികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അധ്യാപകനായിരുന്നു റോഷി ജോസ് പോക്‌സോ കേസില്‍ ഉള്‍പ്പടെ പ്രതിയാണ്. മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.റോഷി ജോസിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയരുന്നത്.എന്നാല്‍ അശ്ലീല പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചിട്ടില്ല



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories