Share this Article
വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; ടിപ്പര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-05-2024
1 min read
tipper lorry accident women dies


തിരുവനന്തപുരം: വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി. ടിപ്പര്‍ ലോറി കയറി ഇറങ്ങി ബൈക്ക് യാത്രികയായ യുവതി മരിച്ചു. പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. 35 വയസായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് അപകടം

കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. സ്‌കൂട്ടറിനെ മറികടക്കാന്‍ ടിപ്പര്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ടിപ്പര്‍ വാഹനത്തില്‍ തട്ടിയതിന് പിന്നാലെ റുക്‌സാന വണ്ടിയുടെ അടിയില്‍ കുടുങ്ങി. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോറി പിന്നോട്ടെടുത്താണ് യുവതിയെ പുറത്തെടുത്തത്.

ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories