ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയാറാക്കാനാണു സന്ദര്‍ശനം നടത്തുന്നത്. 17 വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് സംഘം റിപ്പോര്‍ട്ട് തയാറാക്കും.
തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. അതേസമയം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഈ മാസം 29നാണ് യോഗം ചേരുന്നത്. റവന്യൂ-ഭവനനിര്‍മാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്‌ട്രേഷന്‍-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.