ആലപ്പുഴ മാവേലിക്കരയില്‍ സ്വകാര്യ ബസില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. ചെട്ടികുളങ്ങര സ്വദേശി രാജേഷാണ് ആണ് മരിച്ചത്. ചെട്ടികുളങ്ങരയില്‍ നിന്നും മാന്നാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് സ്വകാര്യ ബസില്‍ ഇടിച്ചത്.
ഉടന്‍ തന്നെ കാറില്‍ ഉണ്ടായിരുന്ന നാലുപേരേയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല. ഭാര്യ ലക്ഷ്മി മക്കളായ ശിവാനി,ശിഖ എന്നിവരെ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . മകള്‍ ശിവാനിയുടെ നില ഗുരുതരമാണ്.