പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പതിവായതോടെ സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ നടപടി ആരംഭിച്ച് പൊലീസ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
തൃത്താല ഉപജില്ല കലോത്സവത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കൂറ്റനാട് മലറോഡിലെ സംഘര്‍ഷത്തില്‍ 9 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കലോത്സവത്തിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.
അടുത്തിടെയാണ് ആനക്കരയിലും വിദ്യാര്‍ഥികളും പ്രദേശത്തെ യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിന് പിന്നാലയാണ് പ്രദേശത്ത് സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ യോഗം ചേര്‍ന്നത്.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍.മനോജ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാലിശ്ശേരി, തൃത്താല പൊലീസ് സി.ഐമാര്‍, എസ്.ഐ മാര്‍, തൃത്താല മേഘലയിലെ വിവിധ വിദ്യാലയങ്ങളിലെ അധികൃതര്‍, പി ടി എ ഭാരവാഹികള്‍, സ്റ്റാഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.