ലീഗ് നേതാക്കൾ പ്രതികളായഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്,ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിര 16 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 184 ലായി. നടപടികളുടെ ഭാഗമായി ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമപ്രകാരം മുഖ്യപ്രതികളുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.
മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരംമുൻ എംഎൽഎ യുമായിരുന്ന എം.സി ഖമറുദ്ദീനും മുൻ ജില്ലാ പ്രവർത്തക സമിതി അംഗമായിരുന്നപികെ പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 6 കേസുകൾ ചന്തേര പൊലീസും, അഞ്ചെണ്ണം കണ്ണൂർ പൊലീസും, അഞ്ചു കേസുകൾ ക്രൈംബ്രാഞ്ച് നേരിട്ടുമാണ് രജിസ്റ്റർ ചെയ്തത്.
ഇതോടെ കാസർകോട്ടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി രജിസ്റ്റർ ചെയ്തകേസുകളുടെ എണ്ണം 184 ആയി. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ 25 എണ്ണത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണം പൂർത്തിയായ 50 കേസുകളുടെ കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിയുടെ അന്തിമാനുമതിക്കായികാത്തിരിക്കുകയാണ്.
ഇതിനിടയിലാണ് 16കേസുകൾ ഖമറുദ്ദീൻ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്തത്. കാസർകോട്ട് ലീഗിനു അകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ച ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുടെ കീഴിൽ രണ്ടു യൂണിറ്റുകളാണ് അന്വേഷിക്കുന്നത്.