ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് യുവതിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുളിക്കപ്പറമ്പില്‍ പരേതനായ സുനിലിന്റെ മകള്‍ 24 വയസ്സുള്ള അനുപമയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.