തൃശൂർ പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയ്ക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.. വീടിന്റെ അടുക്കള തകർത്തു.
അഞ്ചംഗ കുടുംബം ഒരു രാത്രി തള്ളി നീക്കിയത് ഭീതിയോടെ... പ്രദേശത്ത് കാട്ടാനക്കൂട്ടം അമ്പടിച്ചു നിൽക്കുന്നതിനാൽ നാട്ടുകാരും കടുത്ത ഭീതിയിലാണ്..
കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം..ടാപ്പിങ് തൊഴിലാളിയായ കുന്നേക്കാടന്‍ ഷമീറയും കുടുംബവും താമസിക്കുന്ന പാഡിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അടുക്കള തകര്‍ന്നു.
പുറകിലെ റബ്ബര്‍ തോട്ടം കടന്നാണ് ആനക്കൂട്ടം എത്തിയത്. വീടിന്റെ പുറകിനോട് ചേര്‍ന്നുള്ള അടുക്കള പൂര്‍ണമായും നശിപ്പിച്ചു. വെള്ളം ടാങ്ക്, പാത്രങ്ങള്‍, മേല്‍ക്കൂരയിലെ ഷീറ്റ, കോണ്‍ക്രീറ്റ് കാലുകള്‍ എന്നിവയും തകര്‍ന്നു. ഷീറ്റ് തകരുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടി എണീറ്റത്.
അടുക്കള ഭാഗത്ത് കാട്ടാനക്കൂട്ടത്തെ കണ്ട് പരിഭ്രാന്തരായ ഇവര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആന കൂട്ടത്തെ കാട്ടിലേയ്ക്ക് ഓടിച്ചു കയറ്റിയത. പാഡിയ്ക്ക് സമീപത്തു നിന്നും മാറിയെങ്കിലും കാട്ടിലേയ്ക്ക് ആനകള്‍ കയറാതെ തോട്ടത്തില്‍ തന്നെ ആനകള്‍ തമ്പടിച്ചു..
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ വലിയകുളം തോടിനു സമീപവും ആനക്കൂട്ടം ഉണ്ടായിരുന്നു അതെ ആനകള്‍ തന്നെയാണ് ഇവിടെയും വന്നതെന്നും വീട്ടുകാര്‍ പറയുന്നു.