Share this Article
ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടനശബ്ദം,പരിഭ്രാന്തരായി നാട്ടുകാർ
An explosion from underground in Anakal

മലപ്പുറം പോത്തുക്കല്ല് ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. അതേസമയമം ഉണ്ടായത് ഭൂമികുലക്കമല്ലന്ന് അധികൃതര്‍ അറിയിച്ചു. വിദഗ്ധ സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories