Share this Article
മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന് അധികവില ; ഇൻഡിഗോ ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി
Indigo

മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ നടപടിയുമായി  ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം.

അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്ത് വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളിൽ വിറ്റ ടിക്കറ്റ് വിലയേക്കാളും വൻതുക ഈടാക്കിയ ഇൻഡിഗോ കമ്പനി യാത്രക്കാർക്ക് അധികമായി ഈടാക്കിയ സംഖ്യയും നഷ്ട‌പരിഹാരവും കോടതിച്ചെലവും നൽകണമെന്നാണ് വിധി.

2022 ഡിസംബർ 16ന് ദോഹയി ൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂരിലെ അഡ്വ. കെ.എൽ അബ്ദുൽ സലാം, അഡ്വ. മുഹമ്മദ് സയ്യിദ് ഖുതുബ്, മാസി യ അബ്ദുൽ സലാം, ഗുൽബുദ്ദീൻ ഇഖ്‌മത്യാർ എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

വലിയ ഇളവ് കിട്ടുമെന്നതിനാലാണ് ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്തത്‌. എന്നാൽ, യാത്ര ചെയ്ത ദിവസം ഇതേ വിമാനത്തിൽ ദോഹയിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്തവരിൽനിന്നും കാര്യം അന്വേഷിച്ചപ്പോഴാണ് തങ്ങൾ കൊടുത്ത ടിക്കറ്റ് നിരക്കിനെക്കാളും വളരെ കുറവ് സംഖ്യ മാത്രമാണ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് വിമാന കമ്പനി ഈടാക്കിയിട്ടുള്ളുവെന്ന് മനസ്സിലായി.

ഇതിനെത്തുടർന്ന് നൽകിയ പരാതിയിൽ 1,12,000 രൂപ അധികമായി ഈടാക്കിയതായി കണ്ടെത്തുകയും ഈ തുക യാത്രക്കാർക്ക് തിരിച്ച് കൊടുക്കാനും നഷ്ട‌ പരിഹാരമായി 100,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും കൂടി ആകെ 22,2000 ഒരു മാസത്തിനകം പരാതിക്കാർക്ക് വിമാന കമ്പനിയും ട്രാവൽ ഏജന്റും കൂടി നൽകണം . അല്ലാത്ത പക്ഷം 2,12,000 രൂപക്ക് ഒമ്പത് ശതമാനം വാർഷിക പലിശ നൽകണമെന്നും രവി സുഷ, പ്രസിഡന്റ്റ് മോളി കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവർ മെമ്പർമാരായ കണ്ണൂർ ജില്ല ഉപഭോക്തൃ കോടതി വിധിച്ചു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories