Share this Article
ആലപ്പുഴയില്‍ ടാക്‌സി കാറുകള്‍ക്ക് നേരെ ആക്രമണം
Attack on taxi cars in Alappuzha

ആലപ്പുഴയില്‍ ടാക്‌സി കാറുകള്‍ക്ക് നേരെ ആക്രമണം. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്.

തെക്കനാര്യാട് സ്വദേശികളായ അനീഷിന്റെ ഇന്നോവയും സജിമോന്റെ എര്‍ട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നോവയുടെ പിന്നിലെയും മുന്‍വശത്തെയും സൈഡിലെയും ചില്ലുകള്‍ തകര്‍ത്തു. എര്‍ട്ടിഗയുടെ പിന്‍ഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്.

രണ്ട് വാഹനങ്ങള്‍ക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.വാഹന ഉടമകള്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ആക്രമണത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശം കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനം തടയുന്നതിനായി പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വൈരാഗ്യത്താലാണ് ആക്രമണമെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി ഭാരവാഹികള്‍ നേതൃത്വം നല്‍കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories