Share this Article
കോലഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് പൊലീസില്‍ കീഴടങ്ങി
In Kolanchery, the husband killed his wife and surrendered to the police

എറണാകുളം കോലഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് പൊലീസില്‍ കീഴടങ്ങി. 64 കാരി ലീലയെ ആണ് ഭര്‍ത്താവ് ജോസഫ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ യായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പോലീസ് എത്തിയതിന് ശേഷമാണ് തൊട്ടടുത്തുള്ള അയല്‍വാസികള്‍ പോലും സംഭവം അറിഞ്ഞത്. ജോസഫ് അരിവാള്‍ ഉപയോഗിച്ച് ലീലയുടെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ മൂന്ന് മക്കളും വിദേശത്താണ് ജോലി ചെയ്തു വരുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories