ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ അധിവസിച്ചിരുന്ന വൈരമണി ഗ്രാമം തെളിഞ്ഞത്. അക്കാലത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. അണക്കെട്ട് പൂര്‍ത്തിയായതോടെയാണ് അറക്കുളം പഞ്ചായത്തിലെ ഈ ഗ്രാമം വെള്ളത്തില്‍ മറഞ്ഞത്