Share this Article
തൃശൂരിൽ ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 11-06-2023
1 min read
Girl found dead in hostel in Thrissur

തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി 24 വയസ്സുള്ള റിൻസി  ആണ് മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം.തൃശ്ശൂര്‍ കിഴക്കേ കോട്ട  ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന 'നക്ഷത്ര' ലേഡീസ് ഹോസ്റ്റലിലെ 6-ാം  നമ്പര്‍ മുറിയിലായിരുന്നു സംഭവം. ഈ മുറിയില്‍  ഒരു വർഷമായി റിന്‍സി താമസിച്ചുവരികയാണ്. മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് കെട്ടി തൂങ്ങി മരിച്ച നിലയിലാണ് റിന്‍സിയെ കണ്ടെത്തിയത്.  തൃശ്ശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ  തുണി കടയിൽ സെയില്‍ ഗേളായി  ആയി ജോലി ചെയ്ത് വരികയായിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡി.കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories