Share this Article
Union Budget
തൃശ്ശൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
A young man died after being hit by a train in Thrissur

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.എട്ടുമന കൊല്ലാടിയ്ക്കല്‍ സുനിലിന്റെ മകന്‍ ശ്രീമോന്‍ (24) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പെരിങ്ങോട്ട്ക്കരയുള്ള ബന്ധുവീട്ടില്‍ നിന്നാണ് ശ്രീമോനെ കാണാതാകുന്നത്. അന്തിക്കാട് സ്റ്റേഷനിലും ചേര്‍പ്പ് സ്റ്റേഷനിലും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുങ്കുന്നത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നാണ് ബന്ധുക്കള്‍ എത്തി മരിച്ചത് ശ്രീമോന്‍ തന്നെയെന്ന് സ്ഥിരികരിച്ചത്.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.അമ്മ ഗിരിജ.സഹോദരന്‍ അനുമോന്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories