Share this Article
image
മങ്കി പോക്‌സ് ലക്ഷണങ്ങള്‍; മലപ്പുറം സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും
monkeypox

മങ്കി പോക്സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും.

അതേസമയം യുവാവിന് കൂടുതൽ സമ്പർക്കമില്ലാത്തത് ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലാണ് സ്രവം പരിശോധിക്കുന്നത്.

മലപ്പുറം എടവണ്ണ സ്വദേശിയായ 38 കാരൻ്റെ സ്രവപരിശോധന ഫലമാണ് ഇന്ന് പുറത്തുവരിക. 16നാണ് യുവാവിനെ രോഗ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒരാഴ്ച മുൻപ് ദുബായിൽ നിന്നും എത്തിയതായിരുന്നു യുവാവ്. 16 ന് രാവിലെ എടവണ്ണ സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.

പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിന് സമാനമായ തുടിപ്പുകളും കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിലാക്കി. മങ്കി പോക്സ് ആണെന്ന സംശയത്തെ തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

മുൻകരുതൽ എന്ന രീതിയിലാണ് പരിശോധന നടത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃത വ്യക്തമാക്കുന്നത്.

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരളത്തിൽ ആദ്യമായി ഒരാളെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories