Share this Article
കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്
 Kozhikode Changaroth Panchayat

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു.

രോഗ ഉറവിടം കണ്ടെത്താൻ കടകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. പ്രദേശത്തെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 200 കവിഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ആറാം വാർഡ് ഒഴികെ മറ്റ് 18 വാർഡുകളിലും  മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎംഒ അടിയന്തരയോഗം വിളിച്ചു ചേർത്തത്.

ഇനി മുതൽ രോഗ ബാധിതരുടെ പട്ടിക പുറത്തുവിടുക ഡി.എം.ഒ ആയിരിക്കും. ക്ലോറിനേഷൻ നടപടികൾ എല്ലാ വാർഡുകളിലും ഊർജ്ജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 52 കടകളിൽ പരിശോധന നടത്തി.

വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മഞ്ഞപ്പിത്തം ബാധിച്ച 200 പേരിൽ ഭൂരിഭാഗവും. തൊട്ടടുത്ത കടകളിൽ നിന്നും ശേഖരിച്ച വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു. അതിൻറെ ഫലം അടുത്തദിവസം ലഭിക്കും.

മെഡിക്കൽ പരിശോധനയും തുടർന്ന് വരികയാണ്. ഒന്നാംഘട്ട വ്യാപനം തടയാൻ പറ്റാതിരുന്ന സാഹചര്യത്തിൽ രണ്ടാംഘട്ട വ്യാപനം തടയുക എന്നതാണ് ആരോഗ്യവകുപ്പും ലക്ഷ്യം ഇടുന്നത്.

ചങ്ങരോത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories