കണ്ണൂർ: ചരൾ പുഴയിൽ കണ്ണൂർ സ്വദേശികളായ രണ്ടു പേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
ഇരട്ടിക്കടുത്താണ് ചരൾ പുഴ. വിൻസന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു വിൻസന്റും മുങ്ങിപ്പോയത്.