Share this Article
ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
വെബ് ടീം
posted on 21-11-2024
1 min read
TEACHER

കോഴിക്കോട്: പാലോളിപ്പാലത്ത് ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. മകളാണോ എന്ന് സംശയത്തിൽ എത്തിയ കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടം നടന്നത്.

പാലോളിപ്പാലം ആക്കൂന്റവിട ഷർമിള (48) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഷർമ്യ എന്നായിരുന്നു രാജന്റെ മകളുടെ പേര്. പേരിലെ സാമ്യത കാരണമാണ് അപകടത്തിൽപ്പെട്ടത് മകളാണോ എന്നറിയാൻ സംഭവസ്ഥലത്തേക്ക് വന്നത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബശ്രീ യോഗത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയ ഷർമിളയെ ട്രെയിൻ തട്ടുകയായിരുന്നു. അതു കണ്ട ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വടകര പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസും ആർപിഎഫും സ്ഥലത്തെത്തി നാട്ടുകാരുടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories