Share this Article
Union Budget
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
വെബ് ടീം
posted on 16-06-2023
1 min read
BUS ACCIDENT

പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 20 പേർക്ക് പരുക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories