കോഴിക്കോട് അത്തോളിയിൽ കടുവ ഇറങ്ങിയെന്ന് സംശയം. ഇന്നലെ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചു. കൂമുള്ളി പുത്തഞ്ചേരി റോഡിലെ സെയ്ദ് തോട്ടത്തിലിൻ്റെ വീട്ടിന് മുമ്പിൽ കടുവയെപ്പോലൊരു ജീവിയെ കണ്ടു എന്നാണ് സമീപവാസികൾ പറയുന്നത്.
അത്തോളി പോലീസും കക്കയത്ത് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ കടുവയുടേതാണോ എന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.