Share this Article
ഭാര്യക്കും മകനും നേരെ ആസിഡ് ബോള്‍ ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍
Acid ball attack on wife and son; Husband arrested

കാസർഗോഡ് ചിറ്റാരിക്കാലിൽ  ഭാര്യക്കും മകനും  നേരെ ആസിഡ് ബോൾ ആക്രമണം.  കമ്പലൂർ സ്വദേശി പി.വി.സുരേന്ദ്രനാഥ് അറസ്റ്റിൽ. ഗുരുതരമായി പൊള്ളലേറ്റ മകൻ  പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകുന്നേരമാണ് കമ്പല്ലൂർ സ്വദേശി സുരേന്ദ്രനാഥ്  ഭാര്യക്കും മകനും  നേരെ ആസിഡ് എറിഞ്ഞത്. ഐസ്ക്രീം എന്ന വ്യാജേന ബോളിൽ ആസിഡ് നിറച്ചായിരുന്നു  ആക്രമണം.ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.   

ഇതിനിടെയാണ്  മകൻ സിദ്ധു നാഥന്  ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പുറത്ത് ഗുരുതരമായി പൊള്ളലേറ്റ സിദ്ധുനാദ് പരിയാരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവത്തിൽ  പിതാവ് സുരേന്ദ്രനാഥിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

മുൻപും സുരേന്ദ്രനാഥ മദ്യക്കുപ്പി  പൊട്ടിച്ച് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ഉള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ആസിഡ് ആക്രമണം.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories