ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ മുക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തെരച്ചില്‍. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉള്‍പ്പെടുത്തി ആറ് സോണുകളായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. 131 പേരെയാണ് ഇനി കണ്ടെത്താനുള്ളത് .ദുരന്തം വിലയിരുത്താന്‍ ഒമ്പത് അംഗ കേന്ദ്രസംഘം എത്തും.