കൊച്ചി: നിവിൻ പോളിയും അനുപമ പരമേശ്വരനും അഭിനയിച്ചു തകർത്ത സിനിമയിലെ ആലുവയിലെ പാലത്തിന്റെ ഭംഗി കാണാത്തവരില്ല.ആലുവയിലെ പ്രശസ്തമായ ആ പ്രേമം പാലം നാട്ടുകാരുടെ പരാതിയെ തുടർന്ന് അടച്ച് പൂട്ടുന്നു.
പാലം കമിതാക്കളുടെയും മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ ഉൾപ്പെടയുള്ള സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായെന്നാണ് പരാതി. അതേസമയം പാലം അടച്ച് പൂട്ടുന്നതിൽ മറ്റൊരു വിഭാഗം നാട്ടുകാർക്ക് എതിർപ്പുണ്ടെന്ന റിപ്പോർട്ടുമുണ്ട്.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം റിലീസായതോടൊണ് ഈ പാലം പ്രശസ്തമായത്.
45 വർഷം പഴക്കമുള്ള പാലം ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നിർമിച്ചത്. 4 കിലോമീറ്റർ ദൂരമാണ് പാലത്തിനുള്ളത്.
പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു.