കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടു. നെല്ലിയോട്ട് കണ്ടി താഴെവയലിൽ കുട്ടികളാണ് ജീവിയെ കണ്ടത്.
കുട്ടികൾ പകർത്തിയ ദൃശ്യങ്ങളിലും അജ്ഞാത ജീവി പതിഞ്ഞു. നാട്ടുകാർ ബഹളം വെച്ചതോടെ ജീവി കുറ്റിക്കാട്ടിലേക്ക് കയറിപ്പോയി. പ്രദേശത്ത് നാട്ടുകാർ തെരച്ചിൽ നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പരിശോധന ഇന്നും തുടരും.