മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി ഫാത്തിമ ഹിബയാണ് മരിച്ചത്.
ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ നിന്ന് വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. വെളിയങ്കോട് ഫ്‌ളൈ ഓവറില്‍ വെച്ച് ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹിബയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഹിബ. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.