Share this Article
ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിക്ക് അണലിയുടെ കടിയേറ്റു
വെബ് ടീം
posted on 17-06-2023
1 min read
The Bystander Was Bitten By A Snake At Thaliparamb Taluk Hospital

തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. താലൂക്ക് ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് ചെമ്പേരി സ്വദേശി  ലതയെ പാമ്പു കടിച്ചത്. ലതയെ പരിയാരം  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഇന്നലെ  രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ തല്ലിക്കൊന്നു. ജനല്‍ വഴിയോ, വാതില്‍ വഴിയോ ആവാം പാമ്പ് റൂമിലേക്ക് കടന്നതെന്നാണ്് നിഗമനം. ലത അപകട നില തരണം ചെയ്തു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories