Share this Article
സ്‌കൂള്‍ മൈതാനത്ത് ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റേസിംഗ്
 Racing with luxury vehicles

കാസര്‍ഗോഡ് സ്‌കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റേസിംഗ്. മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് അഭ്യാസപ്രകടനം. സ്‌കൂള്‍  അധികൃതരുടെ പരാതിയില്‍ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംബ്രാണ ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് കുട്ടികള്‍ ഒരു ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്   ആഡംബര കാറിലെത്തിയ കൗമാരക്കാരനും മറ്റൊരു യുവാവും അപകടം ഉണ്ടാക്കും വിധം കാര്‍ റേസിംഗ് നടത്തിയത്.

സ്‌കൂള്‍ മൈതാനത്ത് അരമണിക്കൂറോളം ഭീകരാന്തരീക്ഷം  സൃഷ്ടിച്ചാണ്  കൗമാരക്കാരനും സുഹൃത്തും തിരിച്ചു പോയത്.  സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ചിത്രീകരിച്ച് തെളിവ് സഹിതം കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍  രണ്ട്  കാറുകളും ഒപ്പം കൗമാരക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിലെടുത്തു.  സ്‌കൂളില്‍ അതിക്രമിച്ച് കയറിതിനും,മൈതാനത്ത് അപകടമുണ്ടാക്കും വിധം കാര്‍ ഓടിച്ചതിനുമാണ് കേസ്.

കാര്‍ ഓടിച്ചവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍  രക്ഷിതാവിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഉപ്പള ബേക്കൂര്‍ സ്‌കൂളിലും സമാനമായ രീതില്‍  കാര്‍ റേസിംഗ് നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories