Share this Article
image
കാസര്‍ഗോഡ് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണസംഘം
Kasaragod girl beaten and raped case; The investigation team is ready to submit the charge sheet

കാസറഗോഡ്,10 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ  കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണസംഘം. അടുത്ത ആഴ്ച  അഡീഷണൽ ജില്ലാ കോടതിയിൽ  കുറ്റപത്രം സമർപ്പിക്കും.കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാനാണ് ഒന്നാം പ്രതി.

പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ മെയ് 15നാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ച ശേഷം  ആഭരണങ്ങൾ കവർന്ന് ഉപേക്ഷിച്ചത്.സംഭവത്തിൽ കുടഗ് സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ പി എ സലിം ആണ്  ഒന്നാം പ്രതി.സംഭവത്തിന് ശേഷം മുങ്ങിയ ഇയാൾളേ ആന്ധ്രയിൽ നിന്നാണ് പിടികൂടിയത്.

മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബ (20) രണ്ടാം പ്രതി.300 പേജ്ള്ള കുറ്റപത്രം ആണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്, ഇതിൽ 67 സാക്ഷികളും,  42 ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പോലീസിന്റെ  പഴുതടച്ച നീക്കങ്ങൾ.

കാമാസക്തിക്കായി തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories