Share this Article
Union Budget
കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിനു തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു
കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിനു തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിനു തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു. ചെളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക്‌ വരുമ്പോഴായിരുന്നു അപകടം.വാഗണർ കാർ ആണ് കത്തിയത്.കാറിന് തീപിടിച്ചപ്പോൾ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും  സീറ്റ് ബെൽറ്റ് ലോക്കായതിനാൽ രക്ഷപെടാൻ സാധിച്ചില്ല.ബീച്ച്, മീഞ്ചചന്ത, തുടങ്ങിയവിടങ്ങളിൽ നിന്ന് അഗ്നിശമനാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories