Share this Article
മറയൂര്‍-കാന്തല്ലൂര്‍ മേഖലകളില്‍ ഭീതി പരത്തി കാട്ടാനകള്‍
Wild elephants spread terror in Marayur-Kantallur areas

മറയൂര്‍ കാന്തല്ലൂരില്‍ ഭീതി പരത്തി കാട്ടാനകള്‍.കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പ്രദേശവാസിയായ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന തെക്കേല്‍ തോമസിനാണ് പരിക്ക് സംഭവിച്ചത്.തോമസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഇന്ന് പരിക്ക് സംഭവിച്ചത്.

പ്രദേശവാസിയായ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന തെക്കേല്‍ തോമസിനാണ് പരിക്ക് സംഭവിച്ചത്.തോമസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ തോട്ടത്തില്‍ പുളിപറിക്കാന്‍ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം.

സംഭവ സമയത്ത് തോമസിന് ഒപ്പമുണ്ടായിരുന്നയാള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയതോടെയാണ് വിവരം പരിസരവാസികള്‍ അറിയുന്നത്.

ആക്രമണ ശേഷം കാട്ടാന പിന്‍മാറിയതോടെ സമീപവാസികള്‍ ചേര്‍ന്ന് പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ എത്തിച്ചു.കഴിഞ്ഞ കുറെ നാളുകളായി മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്.

രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്.ആളുകള്‍ ഭയപ്പാടോടെയാണ് കഴിഞ്ഞ് കൂടുന്നത്.സംഭവത്തില്‍ ജനരോഷം ശക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories