Share this Article
Union Budget
വളാഞ്ചേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
accident

മലപ്പുറം വളാഞ്ചേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപടകത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന വിനായക ബസും എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഓള്‍വോ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടമുണ്ടായത്.

സ്വകാര്യ ബസ് അമിതവേഗതത്തില്‍ അല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാക്കി. ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories