Share this Article
ഇതുവരെ നടപടി എടുത്തിട്ടില്ല; ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
വെബ് ടീം
posted on 08-10-2024
1 min read
manaf

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.

ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories