ത്യശൂർ ചാവക്കാട് മണത്തലയിൽ മാർക്കറ്റിംഗിനായി വീട്ടിലെത്തിയ യുവതിയെ ലൈംഗിക പീഢനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ അലിക്കുട്ടി ആണ് പിടിയിലായത്. ചാവക്കാട് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ അതിക്രമം കാണിച്ചത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.