Share this Article
അമിത വേഗത്തിലെത്തിയ ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്
accident

തിരുവനന്തപുരം കാട്ടാക്കടയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. യുവാവിനെയും കൊണ്ട് പോയ ആംബുലന്‍സും അപകടത്തില്‍ പെട്ടു.


കാട്ടാക്കട പൂവച്ചല്‍ - വെള്ളനാട് റോഡില്‍ ഉണ്ടപ്പാറയിലായിരുന്നു അപകടം. തിരുവനന്തരപുരം ഉറിയാക്കോട് സ്വദേശി കിരണാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കിരണിന്റെ വാരില്ലുകള്‍ക്കും കാലുകള്‍ക്കും പൊട്ടല്‍ സംഭവിക്കുകയും വയറ്റില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.

അമിത വേഗത്തില്‍ വന്ന ബൈക്ക് ദിശതെറ്റി മറ്റെരു സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിടുകയും സമീപത്തെ ഫാന്‍സി കടയില്‍ ഇടിച്ചു കയറുകയുമായിരുന്നു..അപകടത്തില്‍ കടയുടെ മുന്നില്‍ വില്‍പനക്ക് വച്ചിരുന്ന പ്ലാസ്റ്റിക്ക്, അലുമിനിയം പാത്രങ്ങള്‍ തകര്‍ന്നു.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കിരണിനെ പ്രാഥമീക ശുശ്രൂഷ നല്‍കി. വിദഗ്ധ ചികിത്സകള്‍ക്കായി പിന്നീട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി .ആശുപത്രിയില്‍ കൊണ്ടു പോകും വഴി വെള്ളയമ്പലത്ത് വച്ച് ആംബുലന്‍സ് അപകടത്തില്‍ പെട്ടതോടെ ഇയാളെ മറ്റെരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories