Share this Article
Union Budget
പന്തീരാങ്കാവ് കേസ്; സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

pantheerankavu dowry case; The bail plea filed by the suspended police officer will be considered today

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് സെഷന്‍സ് കോടതിയാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക.

കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ വിദേശത്തേക്ക് രക്ഷപെടാന്‍ സഹായിച്ചു  എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലിസിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories