Share this Article
വെട്ടേറ്റ നിലയില്‍ തെരുവുനായ; കല്ലിടയില്‍ തെരുവുനായയോട് കൊടും ക്രൂരത
Cruelty to the street dog

തൃശ്ശൂര്‍  അന്തിക്കാട് കല്ലിടയില്‍ തെരുവുനായയോട് കൊടും ക്രൂരത. റോഡരികിലെ കടക്ക് സമീപം കഴിഞ്ഞിരുന്ന തെരുവുനായയെയാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. 

കട വരാന്തയില്‍ കഴിയുന്ന നായയെയാണ് കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ദിവസവും നായക്ക് ഭക്ഷണവുമായി എത്തുന്ന പീച്ചേടത്ത് സ്വദേശി അശോകനാണ് നായയെ വേട്ടെറ്റ നിലയില്‍ കണ്ടത്. 

മൂര്‍ച്ചയുള്ള കത്തിയോ വാളോ ഉപയോഗിച്ചാവാം നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയുടെ ഭാഗത്ത് ആഴത്തില്‍ മുരിവേറ്റിട്ടുണ്ട്. ഇരു ചെവികളിലും കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നായയെ കൊക്കാലയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. 

നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അശോകന്റെ ആവശ്യം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories