സംസ്ഥാനത്ത് പകര്‍ച്ച പനി പടരുന്നു.പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊടുമണ്‍ചിറ സ്വദേശി സുജാതയാണ് മരിച്ചത്. ജില്ലയില്‍ രണ്ടു ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പതിനായിരത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുജാതയുടെ മരണം. രണ്ടു ദിവസം മുമ്പാണ് സുജാതയെ പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട കൊടുമണ്‍ചിറ സ്വദേശിയായ സുജാത തൊഴിലുറപ്പ് തൊഴിലാളിയാണ്.
എലിപ്പനിയെ തുടര്‍ന്ന് അടൂര്‍ സ്വദേശി രാജനും കൊടുമണ്‍ സ്വദേശി മണിയും, പനി ബാധിച്ച് ഒന്നരവയസ്സുകാരിയും മരിച്ചിരുന്നു. ആങ്ങമൂഴി സ്വദേശികളായ സുമേഷ് - വിഷ്ണു പ്രിയ ദമ്പതികളുടെ മകളായ അഹല്യയാണ് മരിച്ചത്. അതേസമയം പ്രതിദിനം പതിനൊന്നായിരത്തോളം ആളുകളാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്.
ഒരാഴ്ചയ്ക്കിടെ അമ്പതിനായിരത്തോളം പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി,എലിപ്പനി കേസുകളും ഉയരുകയാണ്. ഒരാഴ്ചയ്ക്കിടെ 413 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം എലിപ്പനി ബാധിച്ച് ഈ മാസം ഇതുവരെ മരിച്ചത് മൂന്ന് പേരാണ്. 6 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും മരിച്ചു. പനി ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍