Share this Article
ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 27-09-2024
1 min read
accident

മരട്:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ  ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എൻക്ലേവ് ബണ്ട് റോഡിൽ തെക്കേടത്ത് വീട്ടിൽ ഡോ. വിൻസി വർ​ഗീസ് (42) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്തറ സ്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്അപകടമുണ്ടായത്.

ഒരേ ദിശയിൽ വന്ന ടിപ്പർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയും സ്കൂട്ടർ യാത്രക്കാരി തത്ക്ഷണം മരിക്കുകയുമായിരുന്നു. സംഭവത്തിൽ ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ അഷ്റഫിനെ പോലീസ് കസ്റ്റ‍‍‍ഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories