Share this Article
തൃശൂരില്‍ പുലിക്കളിക്കിടെ വീട്ടുമുറ്റത്ത്‌ യഥാര്‍ത്ഥ പുലി
 tiger

തൃശൂർ മറ്റത്തൂര്‍  മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലി സ്വദേശി   ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്..

നായയുടെ  നിര്‍ത്താതെയുള്ള കുര  കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ്  വീട്ടുകാര്‍ പുലിയെ കണ്ടത് .  വീട്ടിലെ നിരീക്ഷ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

വനാതിര്‍ത്തിയോടുചേര്‍ന്നുള്ള മുപ്ലിഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അതിരപ്പള്ളി വെറ്റിലപ്പാറ യിലും പുലിയെ കണ്ടിരുന്നു. പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ   പുറത്തുവന്നത്.

തിരുവോണ ദിനത്തിൽ  അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടു മടങ്ങി വരികയായിരുന്ന യുവാവാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories