Share this Article
image
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; നടത്തറ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്
Murder suspect hacked to death; Satheesh, a native of nadathara, was killed

തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡില്‍ വച്ച് സതീഷിന്റെ സുഹൃത്തുക്കളായ മൂന്നംഗ സംഘമാണ് വെട്ടിയത്.

ബാറില്‍വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരിച്ച സതീഷ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories