തിരുവനന്തപുരം മണ്ണന്തലയിൽ മൂന്നു വയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ മുത്തച്ഛൻ ഉത്തമൻ നിരപരാധിയെന്ന് പൊലീസ്.ഉത്തമനെ മണ്ണന്തല പൊലീസ് വിട്ടയച്ചു.പൊള്ളലേൽപ്പിച്ചത് മുത്തച്ഛനല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.അമ്മൂമ്മയുടെ കയ്യിൽ നിന്ന് ചായപ്പാത്രം തെന്നി വീണാണ് പൊള്ളലേറ്റതെന്നാണ് പൊലീസ് പറയുന്നത്.
സംഭവ സമയം മുത്തച്ഛൻ വീട്ടിൽ ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.