Share this Article
Union Budget
‘രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ’, നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതില്‍ ഉറച്ച് നിന്ന് പ്രശാന്തന്‍
വെബ് ടീം
posted on 13-11-2024
1 min read
prashanthan

കണ്ണൂർ:എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. 

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഈ വാദത്തില്‍ പ്രശാന്തന്‍ ഉറച്ച് നില്‍ക്കുകയാണ്.

എഡിഎമ്മിന്റെ മരണ ശേഷണാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. പേരിലെയും ഒപ്പിലെയുമൊക്കെ വൈരുദ്ധ്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എഡിഎം ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പ് പുറത്തുവന്നിരുന്നു. ഇതില്‍നിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളതെന്നാണ് വ്യക്തമായത്. പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും പേരും നേരത്തേ പുറത്തു വന്നിരുന്നു. പാട്ടക്കരാര്‍, എന്‍ഒസി അപേക്ഷ, എന്‍ഒസി കൈപ്പറ്റിയുള്ള രസീത്, ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജിലെ റജിസ്റ്റര്‍ എന്നിവയിലെല്ലാം ഒരേ ഒപ്പാണ്. പേര് പ്രശാന്ത് എന്നും. എന്നാല്‍, മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതിയില്‍ പേര് പ്രശാന്തന്‍ എന്നാണ്. ഇക്കാര്യത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പ്രശാന്തിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories