പത്തനംതിട്ടയിൽ വീണ്ടും പനി മരണം. മുണ്ടു കോട്ടക്കൽ സ്വദേശിനി അഖില ആണ് ഡെങ്കി പനി ബാധിച്ചു മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലകളിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.