ഇടുക്കി മാങ്കുളത്ത് ജനവാസ മേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി നീക്കി. മാങ്കുളം താളുംങ്കണ്ടം കുടിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിൻ്റെ ഇടപെടലിലൂടെ പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു.
മാങ്കുളത്ത് ജനവാസ മേഖലയിൽ രാജവെമ്പാലയെ കണ്ടെത്തി. മാങ്കുളം താളുംങ്കണ്ടംകുടി നിവാസിയായ ശതാവേലിൽ ജയൻ്റ വീട്ടു മുറ്റത്തിന് സമീപം പഴയ സാധന സാമഗ്രികളും മറ്റും കൂടികിടന്നിരുന്നിടത്തു നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയതോടെ വീട്ടുമസ്ഥർ വിവരം സമീപവാസികളെ അറിയിച്ചു.
വലിയ രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പിന് കീഴിലുള്ള ആർ ആർ റ്റി സംഘമെത്തി പാമ്പിനെ പിടികൂടി മാറ്റി. 17 അടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ നേര്യമംഗലം വനമേഖലയിലെ ഉൾവനത്തിൽ തുറന്നു വിട്ടു.