Share this Article
image
ഒഴുകുന്ന വായനശാല; ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ട് വായിക്കാം
A Unique Reading Experience on the Water

ബോട്ടില്‍ ഒരു വായനശാല,  കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നാം. എന്നാല്‍ അത്തരത്തില്‍ ഒഴുകുന്ന വായനശാല തന്നെ ഒരുക്കിയിരിക്കുകയാണ്  കോട്ടയം കുമരകം മുഹമ്മ ജലപാതയില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്.

യാത്രചെയ്യ്തു കൊണ്ട് വായിക്കാന്‍ ഇഷ്ടമുളളവരാണ് നമ്മളില്‍ പലരും, അപ്പോള്‍ ഇങ്ങനെ വായിക്കാന്‍ ഇഷ്ടമുളളവര്‍ക്കായി ഒരു വായനശാല തന്നെ ഒരുക്കി നല്‍കിയാലോ.  ഇത്തരമൊരു ഒരു സജ്ജീകരണമാണ് കുമരകം മുഹമ്മയിലെത്തുന്ന  യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുളളത് .

കുമരകം മുഹമ്മ ജലപാതയില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ  ബോട്ടിനുള്ളിലാണ്  ട52 വായനശാല ഒരുക്കിയിട്ടുള്ളത്. ആര്യക്കര എ ബി എം സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളാണ് ഈ വായനശാല സജ്ജമാക്കിയത്.  യാത്രയ്ക്കൊപ്പം വിജ്ഞാനം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമാണ് ഒഴുകുന്ന വായനശാല എന്ന ആശയത്തിന് പിന്നില്‍. 

വെറുമൊരുബോട്ട് യാത്രയ്ക്ക് പകരം  വിനോദത്തിനും വിജ്ഞാനത്തിനുമായി ഒരവസരം ഒരുക്കികൊടുക്കുകയാണിവിടെ.വിദേശീയരും നാട്ടുകാരും  ഉള്‍പ്പടെ നിരവധി പേരാണ് ഈ ദിവസവും ഈ ബോട്ടില്‍ യാത്ര ചെയ്യുന്നത്. ബോട്ടില്‍ ഒരുക്കിയ ഒഴുകുന്ന വായനശാലയ്ക്ക് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതോടെ  മറ്റുള്ള ബോട്ടുകളില്‍ ഇത്തരത്തില്‍ വായനശാല ക്രമീകരിക്കാന്‍ ഒരുങ്ങുകയാണ് ജലഗതാഗത വകുപ്പും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories