Share this Article
കുരങ്ങുശല്യത്തില്‍ വലഞ്ഞ് കരിയന്നൂര്‍ നിവാസികള്‍
monkey

കുരങ്ങുശല്യത്തില്‍ വലഞ്ഞ് തൃശൂര്‍ കരിയന്നൂര്‍ നിവാസികള്‍. രണ്ട് വര്‍ഷത്തോളമായി പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തം.

മുപ്പതോളം കുരങ്ങന്മാര്‍ കൂട്ടമായാണ് പ്രദേശത്ത് വിലസി നടക്കുന്നത്. പകല്‍ സമയങ്ങളില്‍ നാട്ടിലെത്തുന്ന കുരങ്ങന്മാര്‍ ഗ്രാമവാസികള്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഓട് മേഞ്ഞ വീടുകളില്‍ മേല്‍ക്കൂരയ്ക്കുള്ളിലൂടെ ഇവ അകത്ത് കയറുന്നുണ്ട്.

പകല്‍ സമയങ്ങളില്‍ ജോലിക്ക് പോകുന്നവരാണ് ബുദ്ധിമുട്ടനുഭവിക്കുന്നവരിലധികവും. പാകം ചെയ്ത് വെയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും, അരി, പഴവര്‍ഗ്ഗങ്ങള്‍, പരിപ്പ് ,പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും എടുത്ത് കൊണ്ട് പോകുന്നതും നശിപ്പിക്കുന്നതും പതിവാണെന്നും ഇവര്‍ പറയുന്നു.

പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും കുരുങ്ങുകളെ വിരട്ടിയോടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല. നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories