Share this Article
Union Budget
വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
Students Miraculously Escape Wild Elephant Attack

ഇടുക്കി പീരുമേട്ടിൽ ദേശീയപാതയോരത്ത് സ്കൂളിനു മുന്നിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് സമീപത്തേക്ക് കാട്ടാന പാഞ്ഞെടുത്തു. 

കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പീരുമേട് മരിയ ഗിരി സ്കൂളിന്  മുമ്പിലായിരുന്നു സംഭവം.സമീപത്തെ കാട്ടിൽ നിന്ന് ആന റോഡിലേക്ക് ഇറങ്ങി വരുമ്പോൾ കുട്ടികളിൽ ചിലർ ബസ് കാത്തുനിൽക്കുകയായിരുന്നു. 

ആനയെ കണ്ടതോടെ കുട്ടികൾ പരിഭ്രാന്തരായി ഓടി. ഈ സമയം ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോയതിനാൽ കാട്ടാനയുടെ വേഗം കുറഞ്ഞതും രക്ഷയായി. ആന തട്ടാത്തികാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്ക് പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories